Monday, December 22, 2025

‘നിസര്‍ഗ’ തീവ്രചുഴലിയായി, ഉച്ചയോടെ മുംബൈ തീരത്ത് ആഞ്ഞടിക്കും

മുംബൈ/ ദില്ലി: തീവ്രചുഴലിയായി മാറിയ ‘നിസര്‍ഗ’ അതിവേഗം മുംബൈ തീരത്തേക്ക് നീങ്ങുന്നു. ഉച്ചയോടെ നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ, ഗുജറാത്ത് തീരങ്ങള്‍ക്കിടയില്‍ ആഞ്ഞടിക്കുമെന്ന് കേന്ദ്രകാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മുംബൈ തീരത്തായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി ആഞ്ഞടിക്കുക. 110 കിലോമീറ്ററാകും തീരം തൊടുമ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗമെന്നാണ് കണക്കുകൂട്ടല്‍.

രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസര്‍ഗ.മുംബൈയില്‍ നിന്ന് ഏതാണ്ട് 100 കിലോമീറ്റര്‍ ദൂരെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊടുക. മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ പെയ്യും. ശക്തമായ കാറ്റുമുണ്ടാകും.

മുംബൈയില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടികള്‍ പലതും റദ്ദാക്കുകയോ, പുനഃക്രമീകരിക്കുകയോ ചെയ്തു. രാവിലെ 11.10 ന് ലോകമാന്യതിലകില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്പഷ്യല്‍ ട്രെയില്‍ വൈകീട്ട് 6 മണിയ്‌ക്കേ പുറപ്പെടൂ.

തിരുവന്തപുരം ലോകമാന്യതിലക് ട്രെയിന്‍ പൂനെ വഴി റൂട്ട് മാറ്റി ഓടും. വൈകീട്ട് 4:40 ന് ലോക്മാന്യതിലകില്‍ എത്തേണ്ട ട്രെയിനാണ് ഇത്. പല വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച പശ്ചിമബംഗാള്‍ തീരത്ത് ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റില്‍ നൂറ് പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് പേര്‍ ഇപ്പോഴും ക്യാമ്പുകളിലാണ്

Related Articles

Latest Articles