Sunday, May 19, 2024
spot_img

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചു; ആശങ്കയില്‍ രാജ്യതലസ്ഥാനം

ദില്ലി: നിസാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. തെലങ്കാന സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

നിസാമുദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ കോവിഡ് രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. തായ്‌ലന്‍ഡില്‍ നിന്നും, ഫിലിപ്പീന്‍സില്‍ നിന്നും, മലേഷ്യയില്‍ നിന്നുമെത്തിയ പ്രതിനിധികളടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ കേരളത്തില്‍ നിന്നുള്ളവരുമുണ്ടെന്നുള്ളത് ആശങ്കയേറ്റുന്നു. ഇതുവരെ ആയിരത്തോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. നിസാമുദീനടുത്തുള്ള ലോക് നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയാണ് നിലവില്‍ നിരീക്ഷണകേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്.

Related Articles

Latest Articles