പത്തനംതിട്ട: പമ്പയില്‍ നിന്നും മണല്‍ പുറത്തേക്ക് കൊണ്ടുപാകാന്‍ പാടില്ലെന്ന് വനം വകുപ്പ്. വനം വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. തുടര്‍ന്ന് പമ്പയില്‍ നിന്ന് മണലെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം മുമ്പ് ശേഖരിച്ച മണല്‍മാത്രം നീക്കം ചെയ്യാനുള്ള അനുമതി നല്‍കി.
കഴിഞ്ഞമാസം 29 ന് മുന്‍ ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി അടക്കമുള്ളവര്‍ സ്ഥലം നിരീക്ഷിക്കുകയും വനം വകുപ്പിന്റെ അനുമതിക്ക് കാത്ത് നില്‍ക്കേണ്ടതില്ലെന്നും മണല്‍ നീക്കത്തിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി വാക്കാല്‍ ഉത്തരവ് നല്‍കുകയായിരുന്നു. വളരെ രൂക്ഷമായ നിര്‍ദ്ദേശമായിരുന്നു ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് മണല്‍നീക്കം സാധാരണ നിലയിലേക്ക് മാറുകയായിരുന്നു.
വിഷയത്തില്‍ ഏറെ ദിവസത്തെ മൗനത്തിന് ശേഷമാണ് മണലെടുപ്പും നീക്കവും തടഞ്ഞുകൊണ്ട് വനം വകുപ്പ് ഉത്തരവിറക്കിയത്. ദുരന്ത നിവാരണ സേനയുടെ ഉത്തരവ് പ്രകാരം പമ്പയില്‍ നിന്ന് മണലെടുക്കാം. എന്നാല്‍ ഇത് പുറത്തേക്ക് കൊണ്ട് പോകാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. മഹാപ്രളയത്തിന് ശേഷം ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ മണല്‍ ശേഖരിച്ചിരുന്നു. ഈ ശേഖരിച്ച മണല്‍ നീക്കം ചെയ്യാം. അത്തരത്തില്‍ നീക്കം ചെയ്യുന്ന മണലിന്റെ വില പിന്നീട് നിശ്ചയിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…