Thursday, May 16, 2024
spot_img

പമ്പയിലെ മണൽ തൊടരുത് ;വനംവകുപ്പ്

പത്തനംതിട്ട: പമ്പയില്‍ നിന്നും മണല്‍ പുറത്തേക്ക് കൊണ്ടുപാകാന്‍ പാടില്ലെന്ന് വനം വകുപ്പ്. വനം വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. തുടര്‍ന്ന് പമ്പയില്‍ നിന്ന് മണലെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം മുമ്പ് ശേഖരിച്ച മണല്‍മാത്രം നീക്കം ചെയ്യാനുള്ള അനുമതി നല്‍കി. 

കഴിഞ്ഞമാസം 29 ന് മുന്‍ ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി അടക്കമുള്ളവര്‍ സ്ഥലം നിരീക്ഷിക്കുകയും വനം വകുപ്പിന്റെ അനുമതിക്ക് കാത്ത് നില്‍ക്കേണ്ടതില്ലെന്നും മണല്‍ നീക്കത്തിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി വാക്കാല്‍ ഉത്തരവ് നല്‍കുകയായിരുന്നു. വളരെ രൂക്ഷമായ നിര്‍ദ്ദേശമായിരുന്നു ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് മണല്‍നീക്കം സാധാരണ നിലയിലേക്ക് മാറുകയായിരുന്നു. 

വിഷയത്തില്‍ ഏറെ ദിവസത്തെ മൗനത്തിന് ശേഷമാണ് മണലെടുപ്പും നീക്കവും തടഞ്ഞുകൊണ്ട് വനം വകുപ്പ് ഉത്തരവിറക്കിയത്. ദുരന്ത നിവാരണ സേനയുടെ ഉത്തരവ് പ്രകാരം പമ്പയില്‍ നിന്ന് മണലെടുക്കാം. എന്നാല്‍ ഇത് പുറത്തേക്ക് കൊണ്ട് പോകാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. മഹാപ്രളയത്തിന് ശേഷം ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ മണല്‍ ശേഖരിച്ചിരുന്നു. ഈ ശേഖരിച്ച മണല്‍ നീക്കം ചെയ്യാം. അത്തരത്തില്‍ നീക്കം ചെയ്യുന്ന മണലിന്റെ വില പിന്നീട് നിശ്ചയിക്കുമെന്നാണ്  ഉത്തരവില്‍ പറയുന്നത്. 

Related Articles

Latest Articles