പയ്യന്നൂർ: നഗരമധ്യത്തിലെ ഷോപ്പിംഗ് മാളില്‍ വൻ തീപിടുത്തം. പയ്യന്നൂരിൽ പുതിയ ബസ്റ്റാന്റിനു സമീപത്തെ ഷോപ്രിക്‌സ് സൂപ്പർ മാർട്ടിനാണ് വെളളിയാഴ്ച പുലര്‍ച്ചെയോടെ തീപിടിച്ചത്. കെട്ടിടത്തില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. തുണിക്കടകളും ഫാന്‍സി കടകളുമടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ ഈ ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിന്റെ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ അണയ്ക്കാനായത്. മറ്റു കെട്ടിട സമുച്ചയങ്ങള്‍ക്ക് തീപടരാത്തത് വന്‍ അപകടം ഒഴിവാക്കി. വേനല്‍ കടുത്തതോടെ കണ്ണൂരില്‍ തീപിടുത്തം വ്യാപകമാവുകയാണ്. കഴിഞ്ഞ ദിവസം മാടായി പാറയില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഏക്കര്‍ കണക്കിന് സ്ഥലം കത്തി നശിച്ചിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…