Monday, May 20, 2024
spot_img

പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള ‘സ്‌ക്രാപ് നയം’ ഉടന്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

ദില്ലി: കൊറോണയുടെ പശ്ചാത്തലത്തില്‍ ഓട്ടോ മൊബൈല്‍ രംഗത്ത് ഉണര്‍വ് പകരാന്‍ പഴയ വാഹനങ്ങള്‍ പൊളിച്ചുകളയുന്ന നയം ഉടന്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉരുക്കു വ്യവസായത്തിന് കൂടുതല്‍ ഇരുമ്പ് സാധനങ്ങള്‍ കിട്ടാന്‍ സഹായിക്കുന്ന ‘സ്‌ക്രാപ് നയം’ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന നയവും നടപ്പാക്കുന്നത്.

2020 ജൂലൈ മുതല്‍ ഇത് നടപ്പിലാക്കണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തേ പറഞ്ഞിരുന്നത്. ഉരുക്കു നിര്‍മാണത്തിനാവശ്യമായ ഇരുമ്പടങ്ങിയ ആക്രിയുടെ ഉത്പാദനത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ‘സ്‌ക്രാപ് നയം’.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇതിന്റെ കരട് പുറത്തിറക്കിയിരുന്നു. 2030-ല്‍ ഇന്ത്യയുടെ ഉരുക്ക് ഉല്‍പാദനം പ്രതിവര്‍ഷം 30 കോടി ടണ്‍ ആക്കാനുള്ള ദേശീയ ഉരുക്കുനയത്തിന്റെ ഭാഗമായിട്ടാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്.

രാജ്യത്ത് ആക്രി പൊളിച്ചു പുനരുപയോഗ സജ്ജമാക്കുന്ന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ചട്ടങ്ങള്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യാന്തര തലത്തിലെ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ ചെലവില്‍ ആക്രി ഉരുക്കി നല്‍കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നാണ് നിഗമനം.

Related Articles

Latest Articles