Monday, June 17, 2024
spot_img

പാക്കിസ്ഥാന്, “അടിവസ്ത്ര” മാസ്ക്ക്; ചൈനയാണ് ‘നല്ല സുഹൃത്ത്’

കറാച്ചി : കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്കുകള്‍ക്ക് പകരം ചൈന പാക്കിസ്ഥാന് നല്‍കിയത് ‘അടിവസ്ത്രം’ കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ എന്ന് റിപ്പോര്‍ട്ട്. പാക് വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ചൈന പാകിസ്ഥാനിലേക്ക് ഉയര്‍ന്ന നിലവാരമുള്ള മാസ്കുകള്‍ അയക്കുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അടിവസ്ത്രം കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപകരണങ്ങളും മറ്റും കൊണ്ടു പോകുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി ഒരു ദിവസം തുറക്കാന്‍ ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

ചൈനയില് നിന്നുള്ള മാസ്കുകളും മറ്റ് പ്രതിരോധ സാമഗ്രികളും നിലവാരം തീരെയില്ലാത്തതാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.ഇതിനെത്തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ഇവ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

Related Articles

Latest Articles