ഗോഡ്കി : പാകിസ്ഥാനിലെ ഗോഡ്കിയില്‍ വീടുകള്‍ക്കു നേരേ തീവപ്പ്. മൂന്നു കുരുന്നുകള്‍ വെന്തുമരിച്ചു. ഞായറാഴ്ച രാത്രിയാണ് സംംഭവം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ സ്ഥിരമായി ഹിന്ദു കുടുംബങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ ആക്രമണം നടക്കുന്ന ഗോഡ്കി യിലാണ് സംഭവം നടന്നത്.സമീപം ലാലോ മാര്‍വാരി അറ്റ് മുഹമ്മദ് മഹറിലാണ് ആറു വീടുകള്‍ തീവച്ചു നശിപ്പിച്ചത്.
തീവപ്പില്‍ ഏഴു വയസുകാരന്‍ കാര്‍തേൻ ബീല്‍, ആറു വയസുകാരി റുബിന ബീല്‍, നാലു വാലു വയസുകാരന്‍ കലേഷ് ബീല്‍ എന്നീ കുട്ടികളാണ് വെന്തു മരിച്ചത്.ഗുരുതരമായി പരുക്കേറ്റ മാതാവിനേയും മറ്റു രണ്ടുകുട്ടികളേയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവപ്പില്‍ വീടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. തീവപ്പു ഉണ്ടായിട്ടും അഗ്നിശമനസേനയോ പോലീസോ സര്‍ക്കാര്‍ അധികൃതരോ സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
വര്‍ഷങ്ങളായി സ്ഥിരം ഹിന്ദുക്കള്‍ക്ക് നേരേ ആക്രമണം നടക്കുന്ന പ്രദേശമാണ് ഗോഡ്കി. 2019 സെപ്റ്റംബറില്‍ ഇവിടെ വ്യാപകമായി ഹിന്ദു ക്ഷേത്രങ്ങളും വീടുകളും തകര്‍ത്തിരുന്നു. ഗോഡ്കിയിലെ ഒരു സ്‌കൂളിലെ ഹിന്ദു വിഭാഗത്തില്‍ പ്രിന്‍സിപ്പാള്‍ ഇസ്ലാം മതനിന്ദ നടത്തി എന്നാരോപിച്ചായിരുന്നു ആക്രമണം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് സംഘമായി എത്തിയ അക്രമകാരികള്‍ ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും വ്യാപകമായി തകര്‍ക്കുകയായിരുന്നു. സ്‌കൂളും ആക്രമകാരികള്‍ തീവച്ചു നശിപ്പിച്ചിരുന്നു. ഇതിനു ശേഷവും സ്ഥിരമായി ഹിന്ദുക്കള്‍ക്ക് നേരേ ആക്രമണം പതിവായിരുന്നു.
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…