108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് 108 ആംബുലന്‍സ് കേരളം അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ സന്ദേശം പ്രചരിക്കുന്നുണ്ട്. ‘പാമ്പുകടിയേറ്റാല്‍ ഉടന്‍ 108-ലേക്ക് വിളിച്ചാല്‍ ആംബുലന്‍സ് രോഗിയുടെ അരികിലെത്തി ആവശ്യമായ ഇഞ്ചക്ഷനും പ്രാഥമിക ചികിത്സയും നല്‍കും’ എന്ന തരത്തിലുള്ള സന്ദേശമാണ് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. വ്യാജ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.
108 ആംബുലന്‍സുകളില്‍ നിലവില്‍ ആന്റിവെനം ലഭ്യമല്ല. പാമ്പുകടിയേറ്റ രോഗിക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നല്കി, എത്രയും പെട്ടെന്ന് ആന്റിവെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കുകയാണ് 108 ആംബുലന്‍സ് ജീവനക്കാര്‍ ചെയ്യുന്നത്. പാമ്പുകടിയേറ്റാല്‍ അടിയന്തര സഹായത്തിനായി എപ്പോഴും 108 എന്ന നമ്പറിലേക്ക് വിളിക്കാം. എന്നാല്‍, ആംബുലന്‍സില്‍ ആന്റിവെനം ലഭ്യമാണെന്ന് തെറ്റിദ്ധരിച്ച് വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…