International

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി സഹ പൈലറ്റ് ഹമാം അല്‍ ഹമ്മാമി. വിമാനം റാഞ്ചി ഇസ്രയേലിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. ബെന്‍ ഗുരിയോനില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും അവിടെ വെച്ച് വന്‍ ആക്രമണം നടത്തുകയുമായിരുന്നു ലക്ഷ്യം.

തന്റെ പദ്ധതി കൃത്യമായി നടപ്പിലാകുമെന്നും, ഇടയില്‍ ആരും തടസ്സമായി നില്‍ക്കില്ലെന്നും ഹമ്മാമി അടിയുറച്ച് വിശ്വസിച്ചിരുന്നു. ഒരുപക്ഷേ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ടെല്‍ അവീവിലെ ഏതെങ്കിലും പ്രധാന കെട്ടിടത്തിലോ ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിലോ കൊണ്ടുപോയി വിമാനം ഇടിച്ചിറക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു.

എന്നാല്‍, ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ കാണിച്ച അസാധാരണമായ ചെറുത്തുനില്‍പ്പും, കോക്പിറ്റില്‍ നിന്ന് നല്‍കിയ അപായ സിഗ്‌നലുകളും ഹമ്മാമിയുടെ പ്രതീക്ഷകള്‍ തകര്‍ത്തുതരിപ്പണമാക്കി. ഇതിനിടെ ക്യാബിന്‍ ക്രൂവും യാത്രക്കാരും കോക്പിറ്റിലേക്ക് ഇരച്ചെത്തുകയും സഹപൈലറ്റിനെ കീഴ്‌പ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Sooryasurendran

Recent Posts

കേരളപ്പിറവി ​ദിനത്തിൽ ഭാഷയും സംസ്കാരവും വികസനനേട്ടങ്ങളും: ആശംസകളുമായി ഗവർണർ ഓംപ്രകാശ് മാഥൂർ

നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…

4 minutes ago

ചേർത്തലയിൽ സ്കൂളിൽ കൃപാസനം വിതരണം: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…

2 hours ago

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

16 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

16 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

17 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

17 hours ago