CRIME

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം തടങ്കലില്‍ വെച്ച് മാറിമാറി അതിക്രൂരമായി പീഡിപ്പിച്ചു എന്നാണ് വിവരം.

കഴിഞ്ഞ സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് ഈ ക്രൂരകൃത്യം നടന്നത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ യുവതിയടക്കം രണ്ട് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ക്രൂരമായ പീഡനത്തിന് ഇരയായ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ശ്രീരാഗ്, ജിത്തു എന്നീ പ്രതികളെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. യുവതിയെ ഉപദ്രവിച്ച ശേഷം പ്രതികള്‍ അവിടത്തെ ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

കൊച്ചിയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന യുവതിയാണ് ഈ അതിക്രമത്തിന് ഇരയായത്. സ്പായില്‍ മാനേജര്‍ ജോലിക്ക് ആളുണ്ടെന്നുള്ള പരസ്യം കണ്ട് ഇന്റര്‍വ്യൂവിനായി എത്തിയപ്പോഴാണ് യുവതി ചതിയില്‍പ്പെട്ടത്. ഇന്റര്‍വ്യൂവിന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പ്രതികള്‍ കൂട്ടബലാത്സംഗം നടത്തിയത്.

Sooryasurendran

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

15 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

1 day ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

1 day ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago