റിയാദ്: ബാങ്കുകളില് നിന്ന് പണം പിന്വലിച്ച് പുറത്തിറങ്ങുന്ന ഉപഭോക്താക്കളെ പിന്തുടര്ന്ന് കൊള്ളയടിക്കുന്ന പ്രവാസികള് സൗദി അറേബ്യയില് അറസ്റ്റില്. നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പൊലീസ് വക്താവ് കേണല് ശാകിര് അല്തുവൈജിരി അറിയിച്ചു.
അഞ്ചു ലക്ഷത്തിലേറെ റിയാലാണ് എത്യോപ്യക്കാരായ പ്രതികളുടെ പക്കല് നിന്നും കണ്ടെടുത്തത്. മോഷ്ടിച്ച കാറുകള് രൂപമാറ്റം വരുത്തി ഈ കാറുകളിലാണ് പ്രതികള് ബാങ്ക് ഉപഭോക്താക്കളെ പിന്തുടര്ന്നിരുന്നത്. മാരകായുധങ്ങള് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ആക്രമിച്ചുമാണ് പ്രതികള് പണം തട്ടിയെടുത്തിരുന്നത്. നഗരമധ്യത്തിലെ ഉലയ്യ ഡിസ്ട്രിക്ടില് ബാങ്ക് ഉപഭോക്താക്കളില് ഒരാളെ ആക്രമിച്ച് പണം തട്ടിയെടുക്കുന്നതിനിടെയാണ് സംഘം സുരക്ഷാ വകുപ്പിന്റെ പിടിയിലായത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് വക്താവ് അറിയിച്ചു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…