ദില്ലി:കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 6,535 കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 146 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,380 ആയി. ഇവരില്‍ 80,722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4167 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 6000 കടക്കുന്നത്. എന്നാൽ നാലുദിവസത്തിന് ശേഷം ഇന്ന് പുതിയ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് ആശങ്കാജനകമായി ഉയരുകയാണ്. മഹാരാഷ്ട്രിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലുമാണ് രോഗവ്യാപനം ഏറ്റവും ശക്തം. 11 ശതമാനം വര്‍ധനവാണ് ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായിട്ടുള്ളത്.
70,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 15 ദിവസത്തിനുള്ളിലാണ്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിന് ശേഷം 100 ദിവസങ്ങള്‍ കഴിഞ്ഞാണ് 68,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നതുമായി ഈ കണക്ക് താരതമ്യം ചെയ്യുമ്പോഴാണ് രോഗവ്യാപനത്തിന്റെ വേഗത വ്യക്തമാകുന്നത്.
മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേസുകള്‍ ഇരട്ടിക്കാന്‍ 12 ദിവസമെടുത്തു, ഡല്‍ഹിയില്‍ 14ഉം. എന്നാല്‍ വെറും ഏഴുദിവസങ്ങള്‍ക്കുള്ളിലാണ് ബിഹാറില്‍ കേസുകളുടെ എണ്ണം ഇരട്ടിച്ചത്.
രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തിയതോടെ കോവിഡ് 19 ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…