Sunday, June 2, 2024
spot_img

പുനലൂരിലെ കണ്ണീർക്കാഴ്ച്ച; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കൊല്ലം: ആശുപത്രിയിലേയ്ക്കുള്ള വാഹനം പോലീസ് തടഞ്ഞതിനെത്തുടർന്ന് വയോധികനെ തോളിലേറ്റി മകന് നടക്കേണ്ടിവന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പുനലൂർ ജില്ലാ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിൽ നിന്നും ഡിസ്​ചാർജായ കുളത്തൂപ്പുഴ സ്വദേശി ജോർജ് (80) നെ വീട്ടിലേക്ക്​​ കൊണ്ടുവരാൻ മകൻ എത്തിച്ച വാഹനമാണ് പൊലീസ് തടഞ്ഞത്. ഇതേത്തുടർന്ന് പിതാവിനെ തോളിലേറ്റി അരകിലോമീറ്ററോളം നടന്നാണ്​ മകൻ വാഹനത്തിൽ എത്തിച്ചത്​.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തത്. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കൊല്ലത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

Previous article
Next article

Related Articles

Latest Articles