Categories: International

‘പുനർജനി’:KHNA സാമൂഹ്യ, സാംസ്ക്കാരിക വെബിനാർ നാളെ; തത്വമയിയിൽ തത്സമയം

കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെഎച്ച്എൻഎ ) 2021ൽ നടത്തുന്ന ആഗോള കൺവൻഷന് മുന്നോടിയായി ‘പുനർജനി; സനാതന ധർമ്മത്തിലേക്ക് ഒരു മടക്കയാത്ര’ എന്ന പ്രത്യേക വെബിനാർ നാളെ (ഞായറാഴ്ച) നടക്കും. ഇന്ത്യൻ സമയം രാത്രി 9:30 നാണ് പരിപാടി. വെബിനാർ തത്വമയി ന്യൂസിലും തത്വമയി ടിവിയിലും തത്സമയം സംപ്രേഷണംചെയ്യും.

കെഎച്ച്എൻഎ വനിതാ കൂട്ടായ്മയാണ് വെബിനാറിൻ്റെ സംഘാടകർ. പ്രലോഭനങ്ങൾക്കടിമപ്പെട്ട് ഹിന്ദു മതത്തിൽ നിന്ന് മറ്റ് മതങ്ങളിലേക്ക് പോകുകയും, പിന്നീട് സനാതന ധർമ്മത്തിൻ്റെ അന്തസത്തയും നന്മയും തിരിച്ചറിഞ്ഞ് സ്വധർമ്മത്തിലേക്ക് മടങ്ങിവരികയും ചെയ്തവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടിയിൽ തൃപ്പൂണിത്തുറ ആർഷ വിദ്യാ സമാജം ഡയറക്ടർ, ആചാര്യ മനോജ് ജി മുഖ്യാതിഥിയാകും.

ആർഷ വിദ്യാ സമാജത്തിൻ്റെ സഹായത്തോടെ സ്വധർമ്മത്തിലേക്ക് മടങ്ങിവന്ന ചിത്ര. ജി. കൃഷ്ണൻ, ശ്രുതി, ശാന്തി കൃഷ്ണ, വൈശാലി ഷെട്ടി, ആതിര എസ്, രുദ്ര മഞ്ചേരി, ഡോ. മിഥുൻ എന്നിവർ പരിപാടിയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും.

B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

21 minutes ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

32 minutes ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

39 minutes ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

47 minutes ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago