തൃശൂര്‍: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തൃശൂര്‍ പൂരം ഒഴിവാക്കിയെങ്കിലും കൊടിയേറ്റം നടത്താന്‍ നീക്കവുമായി പാറമേക്കാവ് വിഭാഗം. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചു മാത്രമെ പരിപാടി നടത്തൂവെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. തിരുവമ്പാടി ദേവസ്വം കൊടിയേറ്റം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്തുമെന്നാണ് സൂചന.
തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. ഈ മാസം 26നാണ് കൊടിയേറ്റം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനോട് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേ സമയം കൊടിയേറ്റം സാധാരണ പോലെ നടത്താനാണ് പാറമേക്കാവിന്റെ തീരുമാനം. അടുത്ത ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊടിയേറ്റം നടത്തും. ചടങ്ങില്‍ അഞ്ചില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കില്ല. എന്നാല്‍ കൊടിയേറ്റ ദിവസം കൂടുതല്‍ ആളുകളെത്തിയാല്‍ പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ നിയമനടപടി നേരിടേണ്ടി വരും. ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…