Categories: Covid 19HealthKerala

പേരൂര്‍ക്കട ഗവ. ആശുപത്രിയിലെ ഒന്‍പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍; രണ്ട് വാര്‍ഡുകള്‍ അടച്ചു

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരണമടഞ്ഞ വൈദികന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട ഗവ. മാതൃകാ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. ആശുപത്രിയിലെ ഒന്‍പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. വൈദികനുമായി സമ്പര്‍ക്കം ഉണ്ടായവര്‍ക്കാണ് ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആശുപത്രിയിലെ ശസ്ത്രക്രിയ, മെഡിക്കല്‍ വാര്‍ഡുകളാണ് അടച്ചത്.

നാലാഞ്ചിറ കൊപ്പാറഴികത്ത് കെ.ജി വര്‍ഗ്ഗീസ് (77) ആണ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ വൈദികന്‍ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

മെയ് ആദ്യവാരമാണ് നാലാഞ്ചിറ ബെനഡിക്ട് നഗറിനു സമീപത്ത് വച്ച് ഇരുചക്രവാഹനത്തില്‍ നിന്ന് വീണു വൈ ദികന് പരിക്കേല്‍ക്കുന്നത്. ഒരു മരണാനന്തരചടങ്ങുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ഇരുചക്രവാഹനത്തില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വന്നത്. തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാലാഞ്ചിറയില്‍ അപകടമുണ്ടായത്.

ആദ്യം മെഡിക്കല്‍കോളജ് ആശുപത്രിയിലും തുടര്‍ന്ന് പേരൂര്‍ക്കട ഗവ. മാതൃകാ ആശുപത്രിയിലും ഇദ്ദേഹം ചികിത്സയില്‍ പ്രവേശിക്കുകയുണ്ടായി. ഫിസി യോതെറാപ്പിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കു വേണ്ടിയാണ് പേരൂര്‍ക്കടയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കഠിനമായ ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും കഴിഞ്ഞ മാസം അവസാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നത്.

വൈദികന്‍ മറ്റൊരു സ്ഥലത്തും പോയതായി വിവരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് സങ്കീര്‍ണമായ പ്രക്രിയ അല്ല. അതേസമയം വൈദികന് രോഗം ബാധിച്ചത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വേളയിലാണോ അതോ വീട്ടില്‍ എത്തിയതിനു ശേഷമാണോ എന്ന ആശങ്ക നിലനില്‍ ക്കുന്നുണ്ട്.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

4 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

5 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago