Categories: GeneralKerala

പൊതു ഗതാഗതം ആരംഭിക്കുന്ന മുറയ്ക്ക് പരീക്ഷ നടത്താൻ പി.എസ്‌.സി. ജൂണ്‍ മുതല്‍ പരീക്ഷകള്‍ ഓണ്‍ലൈനില്‍, ഒരുക്കം തുടങ്ങി

പി.എസ്‌.സി. പരീക്ഷകള്‍ അടുത്ത മാസം മുതല്‍ നടത്താനുള്ള നടപടികള്‍ക്ക്‌ തുടക്കമായി. പൊതുഗതാഗതം പുനഃസ്‌ഥാപിക്കുന്ന മുറയ്‌ക്കാണു പരീക്ഷ നടത്തുക.
അപേക്ഷകര്‍ കുറവുള്ളതും മാറ്റിവച്ചതുമായ പരീക്ഷകള്‍ക്കു മുന്‍ഗണന നല്‍കും. കോവിഡ്‌ പ്രതിരോധ മാര്‍നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക. ചെറിയ പരീക്ഷകള്‍ സ്വന്തം പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച്‌ ഓണ്‍ലൈനില്‍ നടത്താനാണു പി.എസ്‌.സി.യുടെ തീരുമാനം. അപേക്ഷകര്‍ കൂടുതലുള്ള ഒ.എം.ആര്‍. പരീക്ഷകള്‍ ഓഗസ്‌റ്റില്‍ തുടങ്ങാനും ആലോചനയുണ്ട്‌.
മാര്‍ച്ച്‌, ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ 62 തസ്‌തികകളിലേക്ക്‌ 26 പരീക്ഷകള്‍ നടത്താനാണ്‌ പി.എസ്‌.സി. നിശ്‌ചയിച്ചിരുന്നത്‌. ഇതിനുള്ള തയാറെടുപ്പുകളും പൂര്‍ത്തീകരിച്ചിരുന്നു. പരീക്ഷ എഴുതുമെന്ന ഉറപ്പ്‌ അപേക്ഷകരില്‍നിന്ന്‌ വാങ്ങുകയും ചോദ്യക്കടലാസുകള്‍ തയാറാക്കുകയും ചെയ്‌തു. ഇവ കൂടുതല്‍ സമയം സൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്‌. അതിനാല്‍ മാറ്റിവച്ച പരീക്ഷകള്‍ എത്രയും വേഗം നടത്തണം. പരീക്ഷയെഴുതുമെന്ന ഉറപ്പ്‌ നല്‍കാന്‍ അപേക്ഷകര്‍ക്ക്‌ ഇനിയും അവസരം നല്‍കേണ്ടെന്ന്‌ പി.എസ്‌.സി. യോഗം തീരുമാനിച്ചിട്ടുണ്ട്‌. മാറ്റിവച്ച പരീക്ഷകളില്‍ ഭൂരിഭാഗവും ജൂണ്‍, ജൂലൈ മാസങ്ങളിലായി പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.
ലാസ്‌റ്റ്‌ ഗ്രേഡിന്‌ 6.90 ലക്ഷം അപേക്ഷകരുണ്ട്‌. ഇത്‌ സെപ്‌റ്റംബറില്‍ തുടങ്ങാനാണ്‌ തീരുമാനിച്ചിരുന്നത്‌. എന്നാല്‍, ഒകേ്‌ടാബറിലോ നവംബറിലോ നടത്താനാണു സാധ്യത. ലാസ്‌റ്റ്‌ഗ്രേഡിന്റെ നിലവിലെ റാങ്ക്‌പട്ടികയ്‌ക്ക്‌ 2021 ജൂണ്‍ 29 വരെ കാലാവധിയുണ്ട്‌. എല്‍.പി, യു.പി അധ്യാപക പരീക്ഷകളും ഈ വര്‍ഷം നടത്തേണ്ടതുണ്ട്‌.
2021 ഡിസംബറില്‍ ഇപ്പോഴത്തെ റാങ്ക്‌പട്ടികകള്‍ റദ്ദാകും. എല്‍.പിയ്‌ക്ക്‌ 1.07 ലക്ഷവും യു.പിയ്‌ക്ക്‌ 36,000ഉം അപേക്ഷകരുണ്ട്‌. ആരോഗ്യവകുപ്പിലെ സ്‌റ്റാഫ്‌ നഴ്‌സിനും പുതിയ റാങ്ക്‌പട്ടിക തയാറാക്കേണ്ടതുണ്ട്‌. നിലവിലെ പട്ടിക 2021 ജൂലായ്‌ 15ന്‌ റദ്ദാകും. 14 ജില്ലകളിലായി 73,000 പേരാണ്‌ അപേക്ഷിച്ചത്‌. ഈ പരീക്ഷയും ഈ വര്‍ഷം നടത്തേണ്ടതുണ്ട്‌.
എല്‍.ഡി. ക്ലര്‍ക്ക്‌, ലാസ്‌റ്റ്‌ ഗ്രേഡ്‌ സര്‍വന്റ്‌സ്‌ പരീക്ഷകള്‍ ഈ വര്‍ഷം നവംബറിന്‌ മുമ്പു പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. എല്‍.ഡി. ക്ലര്‍ക്കിന്‌ 17.60 ലക്ഷം അപേക്ഷകരാണുള്ളത്‌. ഓഗസ്‌റ്റ്‌ കഴിഞ്ഞുള്ള തീയതിയായിരിക്കും ഇനി നിശ്‌ചയിക്കാന്‍ സാധ്യത. നിലവിലെ റാങ്ക്‌ പട്ടികയ്‌ക്ക്‌ 2021 ഏപ്രില്‍ ഒന്നു വരെ കാലാവധിയുണ്ട്‌. അതിനുശേഷം പുതിയ റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ചാല്‍ മതിയാകും.
പോലീസ്‌, എക്‌സൈസ്‌ സേനകളിലേക്കും പുതിയ വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നു. നിലവില്‍ റാങ്ക്‌പട്ടികയുണ്ടെങ്കിലും ഒരു വര്‍ഷമാണു കാലാവധി. അതിനാല്‍ ഈ വര്‍ഷം തന്നെ അവയുടെ കാലാവധി അവസാനിക്കും. പരീക്ഷകളെല്ലാം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുക പി.എസ്‌.സിക്കു കടുത്ത വെല്ലുവിളിയാണ്‌.

B4 Admin

Recent Posts

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

1 hour ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

2 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

5 hours ago

കേരളപ്പിറവി ​ദിനത്തിൽ ഭാഷയും സംസ്കാരവും വികസനനേട്ടങ്ങളും: ആശംസകളുമായി ഗവർണർ ഓംപ്രകാശ് മാഥൂർ

നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…

5 hours ago

ചേർത്തലയിൽ സ്കൂളിൽ കൃപാസനം വിതരണം: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…

7 hours ago

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

21 hours ago