പ്രകൃതി മീഥയിന്‍ കൂടുതല്‍ പുറംതള്ളുന്നു എന്ന് പഠനങ്ങൾ; ആഗോളതാപന സാധ്യത കൂടുന്നു

ഭൂമി ചൂടുപിടിക്കുന്നതിനനുസരിച്ച് പ്രകൃതി ഹരിതഗൃഹ വാതകമായ മീഥയിന്‍ കൂടുതല്‍ പുറംതള്ളുമെന്ന് പുതിയ പഠനം. ക്വീന്‍ മാരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ. യിസു സു നേതൃത്വം നല്‍കിയ പഠനത്തിലാണ് ഈ വിവരം. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

രണ്ടു പ്രക്രിയകളിലൂടെയാണ് പ്രകൃതി മീഥയിനിന്റെ ഉത്പാദനവും നീക്കം ചെയ്യലും നടത്തി സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത്. രണ്ടുതരം സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായാണ് ഇവ സാധ്യമാകുന്നത്, മെത്തനോജനുകളും മെത്തനോട്രോഫുകളും. ഉപാചയ ഉത്പന്നമായി മീഥയിന്‍ ഉത്പാദിപ്പിക്കുന്ന സൂക്ഷ്മാണുക്കളാണ് മെത്തനോജനുകള്‍. മീഥയിനെ സ്വഭാവിക പ്രക്രിയയിലൂടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആക്കി മാറ്റി പ്രകൃതിയില്‍ നിന്നും നീക്കം ചെയ്യുന്ന സൂക്ഷ്മാണുക്കളാണ് മെത്തനോട്രോഫുകള്‍.

ശുദ്ധജല സൂക്ഷ്മജീവ സമൂഹങ്ങളില്‍ ആഗോളതാപനത്തിന്റെ സ്വാധീനത്തെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി 11 വര്‍ഷത്തിലധികമായി കൃത്രിമ കുളങ്ങളില്‍ പരീക്ഷണാത്മകമായി താപനം കൂട്ടിയാണ് ഗവേഷകര്‍ ഈ കണ്ടെത്തലില്‍ എത്തിയത്. പഠനത്തില്‍ മെത്തനോജനുകള്‍ മെത്തനോട്രോഫുകളേക്കാള്‍ കൂടുന്നതായും അവയുടെ അനുപാതത്തില്‍ വ്യത്യാസം വരുന്നതായും കണ്ടു. അങ്ങനെ സംഭവിച്ചാല്‍ മീഥയിന്‍ പുറംതള്ളല്‍ കൂടുകയും അവ നീക്കം ചെയ്യാതെ വരികയും ചെയ്യും.

കാര്‍ബണ്‍ ഡയോക്‌സൈഡിനേക്കാള്‍ വളരെ ശക്തമായ ഹരിതഗൃഹ വാതകമാണ് മീഥെയ്ന്‍. 100 വര്‍ഷത്തെ കാലയളവ് എടുത്താല്‍, കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആഗോളതാപന സാധ്യതയുടെ 25 ഇരട്ടിയാണ് മീഥെയ്ന്‍ വാതകത്തിന്‍േറത്. അന്തരീക്ഷത്തില്‍ അതിന്റെ ആയുസ്സ് ഏതാണ്ട് 12 വര്‍ഷത്തോളമാണ്. നദികള്‍, തടാകങ്ങള്‍, ഈര്‍പ്പമുള്ള നിലങ്ങള്‍, കുളങ്ങള്‍ തുടങ്ങിയ പ്രകൃതി വ്യവസ്ഥകളാണ് വലിയ രീതിയില്‍ മീഥയിന്‍ പുറംതള്ളുന്നത്. അതിനാല്‍ ആവാസവ്യവസ്ഥയില്‍ നിന്ന് പുറത്തുവരുന്ന മീഥയിന്‍ വാതകങ്ങള്‍ ആഗോളതാപന സാധ്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു.

Anandhu Ajitha

Recent Posts

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

1 hour ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

2 hours ago

സിഗരറ്റിൽ നിന്ന് തീ പകർന്ന് ഖമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകൾ !! ഇറാൻ തെരുവുകളിൽ പ്രക്ഷോഭം ഉച്ചസ്ഥായിയിൽ

ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…

3 hours ago

പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ ! രക്ഷയായത് പൈലറ്റ് നടത്തിയ ബെല്ലി ലാൻഡിംഗ് ! ഒഡീഷയിൽ ചെറു യാത്രാവിമാനം തകർന്ന് വീണു ! ഏഴുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…

3 hours ago

യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട് തീവ്രവാദത്തിലേക്ക് തള്ളിവിടാൻ കഴിയില്ലെന്ന് യു എ ഇ|UAE AGAINST BRITAIN

സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…

3 hours ago