Wednesday, May 15, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീകൃഷ്ണനെ പോൽ ഭാരതത്തിൻ്റെ രക്ഷകൻ;ആശംസാ സന്ദേശവുമായി മാതാ അമൃതാനന്ദമയി

കൊല്ലം: രക്ഷാ ബന്ധൻ ചടങ്ങിൽ ‘അമ്മ’ മാതാ അമൃതാനന്ദമയി ദേവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്നു.
പുരാണത്തിൽ നിന്നുള്ള ഒരു കഥയുമായിട്ടാണ് അമ്മയുടെ ആശംസാ സന്ദേശം ആരംഭിച്ചത്. “പുരാണങ്ങളിൽ, ശ്രീകൃഷ്ണന്റെ ഒരു കഥയുണ്ട്, കൊടുങ്കാറ്റിലും പേമാരിയിലും അദ്ദേഹം ഗോവർദ്ധൻ പർവതത്തെ ചെറുവിരലിൽ പിടിച്ച് എല്ലാ ഗോപി ഗോപികമാരെയും സംരക്ഷിച്ചു. ”
“അതേപോലെ തന്നെ ആണ്, പ്രധാനമന്ത്രിയും തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നത്.
ദൈവം നമ്മെ സംരക്ഷിക്കുന്ന പോലെ ഭാരതത്തിലെ എല്ലാമക്കളെയും സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് കഴിയും,”എന്ന് ‘അമ്മ ആശംസാസന്ദേശത്തിൽ പറഞ്ഞു.

Related Articles

Latest Articles