ദില്ലി :രാജ്യത്തെ ബാധിച്ച കോവിഡ് മഹാമാരിയുടെ സ്ഥിതിയും ഭാവി നടപടികളെയും പറ്റി പ്രധാനമന്ത്രി ഒമ്പത് മുഖ്യമന്ത്രിമാരുമായി ഇന്ന് ചര്ച്ച നടത്തും. കേരള മുഖ്യമന്ത്രിക്ക് കോൺഫറൻസിൽ ക്ഷണമില്ല. പകരം കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് പങ്കെടുക്കും. വീഡിയോ കോണ്ഫറന്സ് വഴി ആയിരിക്കും ചര്ച്ച. മഹാമാരിക്കെതിരെയുള്ള പ്രതിരോധ നടപടി എന്ന നിലയില്, ഒരുമാസത്തിലധികമായി രാജ്യം അടച്ചിട്ടിരിക്കുന്ന ലോക്ക്ഡൗണ് നീട്ടുമോ ഇല്ലയോ എന്ന കാര്യം രാജ്യം ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്.
കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നേരത്തേ രണ്ട് തവണ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്ഫറന്സ് നടത്തിയിരുന്നു. മാര്ച്ച് 24നാണ് നരേന്ദ്രമോദി 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ് പ്രഖ്യാപിച്ചത്. പിന്നീട് ഇത് മെയ് മൂന്ന് വരെ നീട്ടുകയായിരുന്നു. രണ്ടാം വട്ടം നീട്ടിയ ലോക്ക്ഡൗണ് നിലവില് മെയ് മൂന്നു വരെയാണ് പ്രാബല്യത്തില് ഉള്ളത്. എന്നാല്, ലോക്ക്ഡൗണ് നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള് കേന്ദ്രസര്ക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.മധ്യപ്രദേശ്, ഒഡീഷ, ഡല്ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…