Saturday, October 10, 2026

ലോക്ക്ഡൗൺ എന്താകും? ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

ദില്ലി :രാജ്യത്തെ ബാധിച്ച കോവിഡ് മഹാമാരിയുടെ സ്ഥിതിയും ഭാവി നടപടികളെയും പറ്റി പ്രധാനമന്ത്രി ഒമ്പത് മുഖ്യമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും. കേരള മുഖ്യമന്ത്രിക്ക് കോൺഫറൻസിൽ ക്ഷണമില്ല. പകരം കേരളത്തെ പ്രതിനിധീകരിച്ച്‌ ചീഫ് സെക്രട്ടറി ടോം ജോസ് പങ്കെടുക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി ആയിരിക്കും ചര്‍ച്ച. മഹാമാരിക്കെതിരെയുള്ള പ്രതിരോധ നടപടി എന്ന നിലയില്‍, ഒരുമാസത്തിലധികമായി രാജ്യം അടച്ചിട്ടിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടുമോ ഇല്ലയോ എന്ന കാര്യം രാജ്യം ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്.

കോവിഡ്​ വ്യാപനം തടയുന്നതിനായി ലോക്ക്ഡൗൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട്​ നേരത്തേ രണ്ട് തവണ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ്​ നടത്തിയിരുന്നു. മാര്‍ച്ച്‌​ 24നാണ്​ നരേ​ന്ദ്രമോദി 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്​. പിന്നീട്​ ഇത്​ മെയ്​ മൂന്ന്​ വരെ നീട്ടുകയായിരുന്നു. രണ്ടാം വട്ടം നീട്ടിയ ലോക്ക്ഡൗണ്‍ നിലവില്‍ മെയ് മൂന്നു വരെയാണ് പ്രാബല്യത്തില്‍ ഉള്ളത്. എന്നാല്‍, ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.മധ്യപ്രദേശ്, ഒഡീഷ, ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്.

Related Articles

Latest Articles