യുഎഇ : പ്രവാസികളുടെ വിഷയത്തില് നിലപാട് വീണ്ടും ശക്തമാക്കി യുഎഇ. നാട്ടിലേക്ക് മടങ്ങാന് ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധവും യുഎഇ പുന:പരിശോധിച്ചേക്കും. ഇന്ത്യ, പാകിസ്താന് ഉള്പ്പെടെയുള്ള രാജ്യങ്ങളെ യുഎഇ ഔദ്യോഗികമായി ഇത് അറിയിച്ചതായാണ് സൂചന.
കൊറോണയുടെ സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങാന് ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങള്ക്കെതിരെ കര്ശന നടപടി വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം യുഎഇ മുന്നറിയിപ്പ് നല്കിയിരുന്നു. പ്രവാസികളെ സ്വീകരിക്കാന് തയാറായില്ലെങ്കില് അത്തരം രാജ്യങ്ങളുമായുള്ള തൊഴില് കരാര് പുനഃപരിശോധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
യുഎഇയുമായി ഏറ്റവും വിപുലമായ വാണിജ്യ ബന്ധം നിലനില്ക്കുന്ന രാജ്യം എന്ന നിലക്ക് ഇന്ത്യക്കു മേല് സമ്മര്ദം ശക്തമാക്കുന്നതാണ് നടപടി. അടിയന്തര സ്വഭാവമുള്ളവര്ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമെങ്കിലും ഒരുക്കണമെന്നാണ് പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…