Categories: Covid 19HealthKerala

പ്രവാസികൾക്ക് ഒന്നുമില്ല.പൊള്ളയായ വാഗ്ദാനങ്ങളല്ലാതെ;ജോയ് മാത്യു

കോഴിക്കോട്: പ്രവാസികള്‍ക്കു വേണ്ടി യാഥാര്‍ഥ്യ ബോധമില്ലാതെ ഇതുവരെ വിളമ്പിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് സംസ്ഥാന സർക്കാർ അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണെന്ന് നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോയ് മാത്യു. കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇനിയും കൈലമലര്‍ത്തരുതെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രവാസികള്‍ക്കായുള്ള ജോയ്മാത്യുവിന്റെ പ്രതികരണം. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

സൗജന്യയാത്ര,സൗജന്യ ക്വോറന്റൈന്‍, ഇപ്പോഴിതാ സൗജന്യമരണവും

വിദേശ രാജ്യങ്ങളില്‍ വെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ സംഖ്യ ഇരുനൂറ് കവിയുന്നു . ഇപ്പോഴും ജന്മനാട്ടിലെത്തുവാന്‍ കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളായ മലയാളികളാണ് രോഗ ഭീതിയില്‍ കഴിയുന്നത് .
സൗജന്യയാത്ര !
സൗജന്യ ക്വോറന്റൈന്‍ !
ഇപ്പോഴിതാ സൗജന്യമരണവും എന്നുകൂടി എഴുതിച്ചേര്‍ക്കാന്‍ പാകത്തിലായിരിക്കുന്നു കാര്യങ്ങള്‍.യാഥാര്‍ഥ്യ ബോധമില്ലാതെ ഇതുവരെ വിളമ്പിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണല്ലോ .

ജനിച്ച നാട്ടില്‍ പിഴച്ചു പോകാന്‍ വകയില്ലാത്തതുകൊണ്ടാണല്ലോ മറുനാടുകള്‍ തേടിപ്പോകുവാന്‍ മലയാളി നിര്‍ബന്ധിതനായത് .അതോടെ നമ്മുടെ നാടിനും ഒരു ഗതിപിടിച്ചു എന്നത് വാസ്തവം.
ചിട്ടിയും ലോട്ടറിയുമൊന്നുമല്ല ഇന്ന് ഇവര്‍ക്ക് വേണ്ടത്.
കൊറോണ വൈറസിന് ബലിയാകേണ്ടിവരുന്ന
പ്രവാസികളുടെ ബന്ധുക്കള്‍ക്ക് സാമ്പത്തികമായ സഹായം
അല്ലെങ്കില്‍ അവരുടെ അടുപ്പു പുകയാന്‍ ഒരു സര്‍ക്കാര്‍ ജോലി ….
അങ്ങനെയെങ്കിലും നമ്മുടെ കുറ്റബോധത്തിന്റെ ആഴം കുറയട്ടെ.
എത്രയോ അനര്‍ഹര്‍ക്ക് സഹായം ചെയ്യുവാന്‍ നമുക്ക് മടിയില്ലാത്ത സ്ഥിതിക്ക്
പ്രവാസികളുടെ കാര്യത്തില്‍ ഇനിയും കൈമലര്‍ത്തരുത് .
ചുമ്മാ തമാശപറഞ്ഞു നടന്നിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മരിച്ചപ്പോള്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് ദുരിതാശ്വാസമായി അവിടെ എത്തിയത്.

പ്രവാസികള്‍ തന്നെ ഏറിയപങ്കും നല്‍കിയ പ്രളയ ഫണ്ടില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ ഇപ്പോള്‍ മോഷ്ടിക്കപ്പെട്ടതായി അറിയുന്നു ,കപ്പലിലെ കള്ളന്മാര്‍ കൂടുതല്‍ അടിച്ചു മാറ്റുന്നതിനു മുമ്പ് അന്യരാജ്യത്ത് ആത്മാഹുതിയാകുന്ന നമ്മുടെ സ്വന്തം സഹോദങ്ങള്‍ക്ക് വേണ്ടി ഒരു നഷ്ടപരിഹാരമെങ്കിലും നല്‍കിക്കൂടെ ?

B4 Admin

Recent Posts

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

14 minutes ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

27 minutes ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

55 minutes ago

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

9 hours ago