ചെന്നൈ: കോവിഡിനെ തുടർന്ന് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ ഇതിഹാസ ഗായകൻ എസ്.ബി.ബാലസുബ്രഹ്മണ്യത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ. മുൻ ദിവസങ്ങളേക്കാൾ എസ് പി ബിയുടെ ശരീരം മരുന്നുകളോട് കൂടുതൽ പ്രതികരിക്കുന്നതായും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായും ഡോക്ടർമാർ അറിയിച്ചു. ചെന്നൈയിലെ എം.ജി.എം ആശുപത്രിയിലാണ് ഇപ്പോൾ അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. അതേസമയം ഇപ്പോഴും എസ്.പി.ബി വെൻ്റിലേറ്ററിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കോവിഡ് പോസിറ്റിവായ വിവരം എസ്.പി.ബി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും വീട്ടിൽ തന്നെ വിശ്രമിക്കാൻ ആരോഗ്യവിദഗ്ദ്ധർ നിർദേശിച്ചെങ്കിലും വീട്ടുകാരുടെ സുരക്ഷയെ കൂടി കരുതി ആശുപത്രിയിലേക്ക് മാറിയെന്നുമാണ് എസ്.പി.ബി അറിയിച്ചത്. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില വഷളായതോടെ എസ്.പി.ബിയെ ഐ.സി.യുവിൽ എത്തിച്ച് വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…