Monday, April 29, 2024
spot_img

പ്രാർത്ഥനകൾക്ക് സാഫല്യം? എസ്പിബിയുടെ ആരോഗ്യ നിലയിൽ പുരോഗതി; മരുന്നുകളോട് കൂടുതൽ പ്രതികരിക്കുന്നതായി ഡോക്ടർമാർ

ചെന്നൈ: കോവിഡിനെ തുടർന്ന് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ ഇതിഹാസ ഗായകൻ എസ്.ബി.ബാലസുബ്രഹ്മണ്യത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ. മുൻ ദിവസങ്ങളേക്കാൾ എസ് പി ബിയുടെ ശരീരം മരുന്നുകളോട് കൂടുതൽ പ്രതികരിക്കുന്നതായും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായും ഡോക്ടർമാർ അറിയിച്ചു. ചെന്നൈയിലെ എം.ജി.എം ആശുപത്രിയിലാണ് ഇപ്പോൾ അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. അതേസമയം ഇപ്പോഴും എസ്.പി.ബി വെൻ്റിലേറ്ററിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

കോവിഡ് പോസിറ്റിവായ വിവരം എസ്.പി.ബി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും വീട്ടിൽ തന്നെ വിശ്രമിക്കാൻ ആരോഗ്യവിദഗ്ദ്ധർ നിർദേശിച്ചെങ്കിലും വീട്ടുകാരുടെ സുരക്ഷയെ കൂടി കരുതി ആശുപത്രിയിലേക്ക് മാറിയെന്നുമാണ് എസ്.പി.ബി അറിയിച്ചത്. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില വഷളായതോടെ എസ്.പി.ബിയെ ഐ.സി.യുവിൽ എത്തിച്ച് വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Latest Articles