തിരുവനന്തപുരം : ഫെയ്സ്ബുക്കില് തൻ്റെ പേരിൽ കാണുന്ന പേജുകൾ വ്യാജമെന്ന് മുന്നറിയിപ്പുമായി നടി ഭാവന.തനിക്ക് സ്വന്തമായി പേജിലെന്നും ഇപ്പോള് കാണുന്നത് വ്യാജ പേജാണെന്നും ഭാവന പറഞ്ഞു..
ഫെയ്സ്ബുക്കില് ഭാവനയുടെ പേരില് പത്തില് അധികം പേജുകളാണ് സജീവമായിരിക്കുന്നത്. നിരവധി ആരാധകര് ഈ പേജിനെ ഫോളോ ചെയ്യാന് തുടങ്ങിയതോടെയാണ് മുന്നറിയിപ്പുമായി ഭാവന രംഗത്ത് എത്തിയത്.തനിക്ക് സ്വന്തമായി ഫെയ്സ്ബുക്ക് പേജില്ല, തന്റെ പേരില് മറ്റാരോ ആണ് അത് ഉപയോഗിക്കുന്നത്. ദയവ് ചെയ്ത് എല്ലാവരും ഈ പേജ് റിപ്പോര്ട്ട് ചെയ്യണമെന്നും ഭാവന പറഞ്ഞു.
ഇന്സ്റ്റാഗ്രാമിലൂടെയാണ് ഭാവന അഭ്യര്ത്ഥന നടത്തിയിരിക്കുന്നത്.
ഭാവനയ്ക്ക് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഉണ്ടായിരുന്നു. എന്നാൽ,വിവാഹശേഷം താമസം ബെംഗളൂരുവിലേക്ക് മാറ്റിയതോടെ ഡീആക്ടീവ് ചെയ്യുകയായിരുന്നു.2018 ജനുവരിയിലാണ് കന്നഡ നിര്മ്മാതാവ് നവീനിനെ ഭാവന വിവാഹം ചെയ്തത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…