Saturday, October 3, 2026

നടിയ്ക്കുള്ളത് പത്തിലധികം ഫേസ് ബുക്ക് പേജുകൾ, എല്ലാം വ്യാജം

തിരുവനന്തപുരം : ഫെയ്സ്ബുക്കില്‍ തൻ്റെ പേരിൽ കാണുന്ന പേജുകൾ വ്യാജമെന്ന് മുന്നറിയിപ്പുമായി നടി ഭാവന.തനിക്ക് സ്വന്തമായി പേജിലെന്നും ഇപ്പോള്‍ കാണുന്നത് വ്യാജ പേജാണെന്നും ഭാവന പറഞ്ഞു..

ഫെയ്സ്ബുക്കില്‍ ഭാവനയുടെ പേരില്‍ പത്തില്‍ അധികം പേജുകളാണ് സജീവമായിരിക്കുന്നത്. നിരവധി ആരാധകര്‍ ഈ പേജിനെ ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് മുന്നറിയിപ്പുമായി ഭാവന രംഗത്ത് എത്തിയത്.തനിക്ക് സ്വന്തമായി ഫെയ്‌സ്ബുക്ക് പേജില്ല, തന്റെ പേരില്‍ മറ്റാരോ ആണ് അത് ഉപയോഗിക്കുന്നത്. ദയവ് ചെയ്ത് എല്ലാവരും ഈ പേജ് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഭാവന പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഭാവന അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

ഭാവനയ്ക്ക് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഉണ്ടായിരുന്നു. എന്നാൽ,വിവാഹശേഷം താമസം ബെംഗളൂരുവിലേക്ക് മാറ്റിയതോടെ ഡീആക്ടീവ് ചെയ്യുകയായിരുന്നു.2018 ജനുവരിയിലാണ് കന്നഡ നിര്‍മ്മാതാവ് നവീനിനെ ഭാവന വിവാഹം ചെയ്തത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.

Related Articles

Latest Articles