ദില്ലി: കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കും ഗൂഗിളും കൂടുതല്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിച്ചു. വര്‍ക്ക് ഫ്രം ഹോം പോളിസ് ജൂണ്‍ 1 വരെയാണ് നിലവിലുള്ളതെങ്കിലും അത് ഈ വര്‍ഷം മുഴുവന്‍ നീട്ടാനാണ് തീരുമാനമെന്ന് ഗൂഗിള്‍ വിശദമാക്കി.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറുന്നതിന് പിന്നാലെ ജൂലൈ 6ന് ഓഫീസുകള്‍ തുറക്കുമെന്ന് ഫേസ്ബുക്ക് വിശദമാക്കി.അതേസമയം ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അനുമതി ഈ വര്‍ഷം മുഴുവന്‍ നീട്ടാനാണ് തീരുമാനമെന്ന് ഫേസ്ബുക്കും വിശദമാക്കി.സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടര്ന്ന് ഓഫീസിലേക്ക് തിരികെ എത്തേണ്ട ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ അവസരമൊരുങ്ങുമെന്ന് ഗൂഗിള്‍ ചീഫ് എക്സിക്യുട്ടീവ് സുന്ദര്‍ പിച്ചൈ വിശദമാക്കി.എന്നാല്‍ വീടുകളില്‍ തുടര്‍ന്നുകൊണ്ട് ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വര്‍ഷം അത് തുടരാനാവുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു .
കോവിഡ് 19 മൂലം മറ്റ് പല സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ബോണസും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചപ്പോള്‍ വന്‍തുക വീട്ടിലിരുന്ന ജോലി ചെയ്യുന്നവര്‍ക്ക് നല്കി ഫേസ്ബുക്ക് പ്രശംസ നേടിയിരുന്നു. എന്നാൽ സാമൂഹ്യ അകലം പാലിച്ച് ജോലി ചെയ്യാവുന്ന രീതികളിലേക്ക് ഓഫീസുകള്‍ റീ ഡിസൈന്‍ ചെയ്യുകയാണ് ഈ ടെക് ഭീമന്മാര്.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്ഡെയിൽ റേസ്കോഴ്സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…