ബെർലിൻ:എസ്യുവി ശ്രേണിയിലേക്ക് ഫോക്സ്വാഗണ് അവതരിപ്പിക്കാനൊരുങ്ങുന്ന വാഹനമാണ് നിവോസ്. കൂപ്പെ ഡിസൈനിലൊരുങ്ങുന്ന ഈ വാഹനത്തിന്റെ ആഗോള അവതരണം മേയ് 28-ന് നടക്കുമെന്ന് റിപ്പോര്ട്ട്. ബ്രസീലില് നിര്മിച്ച ഈ വാഹനത്തിന്റെ ആദ്യ അവതരണവും ഇവിടെയായിരിക്കുമെന്നാണ് സൂചന. വാഹനത്തിന്റെ ടീസര് മുമ്പ് പുറത്തുവന്നിരുന്നു.
കോവിഡ്-19 ഭീഷണി നിലനില്ക്കുന്നതിനാല് ജൂണിലായിരിക്കും ഈ വാഹനം അവതരിപ്പിക്കുകയെന്നായിരുന്നു സൂചന. നിവോസ് ഔദ്യോഗികമായി പുറത്തിറക്കുന്നതിനൊപ്പം, പുതിയ ഫിനാന്ഷ്യല് സ്കീമും ഫോക്സ്വാഗണ് അവതരിപ്പിക്കുന്നുണ്ട്. മറ്റ് കമ്പനികള് അവതരിപ്പിച്ചതിന് സമാനമായി ഇപ്പോള് വാങ്ങി പിന്നെ പണം നല്കുന്ന പദ്ധതിയായിരിക്കുമത്.
ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ MQB A0 പ്ലാറ്റ്ഫോമിലായിരിക്കും കൂപ്പെ ഡിസൈനിലുള്ള നിവോസും ഒരുങ്ങുന്നത്. 200 TSI, 200 TSI കംഫോര്ട്ട്ലൈന്, 200TSI ഹൈലൈന് എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും നിവോസ് പുറത്തിറങ്ങുന്നത്. ഇതിനൊപ്പം സ്പോര്ട്ടി ഭാവത്തിലുള്ള ആര്-ലൈന് പാക്കേജ് ഓപ്ഷണലായി നല്കുമെന്നും സൂചനയുണ്ട്.
ഫോക്സ്വാഗണിന്റെ പോപ്പുലര് ഹാച്ച്ബാക്ക് മോഡലായ പൊളോയെ അടിസ്ഥാനമാക്കിയാണ് നിവോസ് ഒരുങ്ങുന്നത്. കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്, റൂഫ് റെയില്സ്, പിന്നിലെ ചെറിയ വിന്ഡ് സ്ക്രീന്, ചെറിയ ബോണറ്റ് എന്നിവ വ്യക്തമാക്കുന്നതാണ് നിവോസിന്റെ പുതിയ ചിത്രം. വാഹനത്തിന്റെ കൂടുതല് വിവരങ്ങളൊന്നും ഫോക്സ്വാഗണ് പുറത്തുവിട്ടിട്ടില്ല.
4.26 മീറ്ററാണ് നിവോസിന്റെ നീളം. വിദേശനിരത്തുകളിലെത്തിയിട്ടുള്ള ടിക്രോസിനെക്കാള് 60 സെന്റീമീറ്റര് അധികമാണ് നിവോസിന്റെ നീളം. എന്നാല് വീല്ബേസിന്റെ കാര്യത്തില് ടിക്രോസാണ് വമ്പന്. 2.65 സെന്റിമീറ്ററാണ് ഇതിന്റെ വീല്ബേസ്. അതേസമയം, 2.56 സെന്റീമീറ്റര് മാത്രമാണ് നിവോസിന്റെ വീല്ബേസ് എന്നാണ് റിപ്പോര്ട്ട്.
ബ്രസീലിയന് വിപണിയില് അവതരിപ്പിച്ചതിന് പിന്നാലെ നിവോസ് യൂറോപ്പിലേക്കുമെത്തും. അതേസമയം ഇന്ത്യയിലേക്ക് നിവോസ് പരിഗണിക്കുന്ന കാര്യത്തില് ഇതുവരെ ഫോക്സ്വാഗണ് സ്ഥിരീകരണമൊന്നും നല്കിയിട്ടില്ല. 1.0 ലിറ്റര് ടര്ബോ പെട്രോള് എന്ജിന് വാഹനത്തില് ഉള്പ്പെടുത്താനാണ് സാധ്യത. 6 സ്പീഡ് മാനുവല്, ഓട്ടോമാറ്റിക്കായിരിക്കും ട്രാന്സ്മിഷന്.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…