Tuesday, December 23, 2025

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി വി ബാബു അന്തരിച്ചു

തൃശ്ശൂര്‍: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, കെ പി എം എസ് ഉപദേശകസമിതി ചെയർമാനുമായ ടിവി ബാബു അന്തരിച്ചു. 63 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40 ന് ആണ് മരണം.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു ടിവി ബാബു.

ദീര്‍ഘകാലം കെപിഎംഎസ് നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Related Articles

Latest Articles