Sunday, June 2, 2024
spot_img

ബി ബി സിക്ക് നൽകിയ അഭിമുഖത്തിൽ തെറ്റിദ്ധാരണ പടർത്തി;കെ കെ ശൈലജയ്ക്കെതിരെ വിമർശനവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്…

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി അന്താരാഷ്ട്ര ചാനലായ ബി ബി സിക്ക് നൽകിയ അഭിമുഖത്തിൽ ഗോവയിൽ നിന്നുള്ള കോവിഡ് രോഗി കേരളത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു എന്ന തെറ്റായ വിവരം നൽകിയ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്കെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രംഗത്ത്.കാര്യങ്ങൾ വ്യക്തമായി പഠിക്കാതെയും അവധാനതയോടെ നിരീക്ഷിക്കാതെയും കേരളത്തിന്റെ ആരോഗ്യമന്ത്രി പ്രതികരിച്ചത് തീർത്തും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.ഗോവയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.അവിടെയുള്ള രോഗികളെ പരിചരിക്കാനുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഉള്ള ആശുപത്രികൾ ഗോവയിൽ തന്നെയുണ്ട്.അപ്പോൾ പിന്നെ ഒരാൾക്ക് പോലും മറ്റുസ്ഥലങ്ങളിൽ ചികിത്സ തേടി പോകേണ്ടി വരില്ലെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് ബി ബി സിക്ക് നൽകിയ അഭിമുഖത്തിൽ മാഹി എന്ന കേന്ദ്ര ഭരണ പ്രദേശത്തുനിന്നുള്ള രോഗിയെ ഗോവയിൽ നിന്നുള്ളയാളെന്ന് കെ കെ
ശൈലജ മാറ്റി പറഞ്ഞത്. ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാൾ മരണപ്പെട്ടിരുന്നു,ആ മരണം കൂടിക്കൂട്ടിയാണ് കേരളത്തിൽ നാല് കോവിഡ് മരണം എന്ന് മന്ത്രി അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകിയത്.

Related Articles

Latest Articles