Tuesday, December 23, 2025

ഭാര്യയ്ക്കായി ഭക്ഷണമുണ്ടാക്കി രാംചരൺ

ലോക്ക്ഡൗണ്‍ കാലം താരങ്ങൾ പലരീതിയിൽ ചെലവഴിക്കുകയാണ്. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലം ഭാര്യയ്ക്കായി ഭക്ഷണമുണ്ടാക്കി ആസ്വദിക്കുകയാണ് തെലുങ്ക്‌നടന്‍ രാംചരണ്‍. ഭാര്യ ഉപാസനയാണ് താരം പാചകം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല, അടുക്കള വൃത്തിയാക്കി വെയ്ക്കുന്നുമുണ്ടെന്നാണ് ഭാര്യ ഉപാസന പറയുന്നത്. അതാണ് അദ്ദേഹത്തെ ഹീറോ ആക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഭാര്യയ്ക്കായി രാംചരണ്‍ ഭക്ഷണം പാകം ചെയ്യുമ്ബോള്‍. എല്ലാ ഭര്‍ത്താക്കന്മാരോടും പറയാനുള്ളത് – അദ്ദേഹം പാചകം ചെയ്യുക മാത്രമല്ല, വൃത്തിയാക്കുകയും ചെയ്തു.
അതാണ് അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നതും’ എന്ന അടിക്കുറിപ്പോടെയാണ് ഉപാസന ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Related Articles

Latest Articles