ന്യൂയോർക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,785പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഒദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ആഗോളതലത്തില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,66,35,409 ആയി ഉയർന്നു. ഇതുവരെ 655,865 പേരാണ് വൈറസ്ബാധമൂലം മരണമടഞ്ഞത്. 10,217,311 പേർ രോഗമുക്തി നേടി.
അമേരിക്കയിൽ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ് . 4,432,102 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 60,263 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 150,418 മരണങ്ങളുമുണ്ടായി. 2,133,582 പേർ രോഗമുക്തി നേടി.
ബ്രസീലിൽ 2,443,480 പേർക്ക് രോഗം സ്ഥിരീകരിച്ചു . മരണസംഖ്യ 87,679 ആയി. 1,667,667 പേർ സുഖം പ്രാപിച്ചു. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 1,482,503 ആയി ഉയർന്നു . 24 മണിക്കൂറിനിടെ 46,484 പുതിയ കേസുകളും 636 മരണങ്ങളുമുണ്ടായി. 33,448 പേരാണ് രോഗം ബാധിച്ച് ആകെ മരിച്ചത്. 953,189 പേർ രോഗമുക്തി നേടി.
മേല്പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമേ മറ്റ് എട്ട് രാജ്യങ്ങളില്‍കൂടി കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിട്ടുണ്ട്. ഇറാന്, പാക്കിസ്ഥാന്, സൗദി അറേബ്യ, കൊളംബിയ, ഇറ്റലി, തുര്‍ക്കി, ബംഗ്ലാദേശ്, ജര്‍മനി എന്നീ രാജ്യങ്ങളിലാണ് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടത്.
ആറു രാജ്യങ്ങളില്‍ വൈറസ് ബാധിതര്‍ ഒരു ലക്ഷം കവിഞ്ഞു. ഫ്രാന്‍സ്,അര്‍ജന്റീന, കാനഡ, ഇറാക്ക്, ഖത്തര്‍, ഇന്തോനീഷ്യ എന്നിവയാണ് അവ.
ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…
ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…
ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA
തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…
പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !