Sunday, April 28, 2024
spot_img

ഭീതി, ആശങ്ക, നിസ്സഹായത. ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നു

ന്യൂയോർക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,17,785പേ​ര്‍​ക്ക് രോ​ഗം സ്ഥിരീകരിച്ചതായി ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇതോടെ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,66,35,409 ആയി ഉയർന്നു. ഇതുവരെ 655,865 പേരാണ് വൈറസ്ബാധമൂലം മരണമടഞ്ഞത്. 10,217,311 പേർ രോഗമുക്തി നേടി.

അമേരിക്കയിൽ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ് . 4,432,102 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 60,263 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 150,418 മരണങ്ങളുമുണ്ടായി. 2,133,582 പേർ രോഗമുക്തി നേടി.
ബ്രസീലിൽ 2,443,480 പേർക്ക് രോഗം സ്ഥിരീകരിച്ചു . മരണസംഖ്യ 87,679 ആയി. 1,667,667 പേർ സുഖം പ്രാപിച്ചു. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 1,482,503 ആയി ഉയർന്നു . 24 മണിക്കൂറിനിടെ 46,484 പുതിയ കേസുകളും 636 മരണങ്ങളുമുണ്ടായി. 33,448 പേരാണ് രോഗം ബാധിച്ച് ആകെ മരിച്ചത്. 953,189 പേർ രോഗമുക്തി നേടി.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ള്‍​ക്ക് പു​റ​മേ മ​റ്റ് എ​ട്ട് രാ​ജ്യ​ങ്ങ​ളി​ല്‍​കൂ​ടി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം പി​ന്നി​ട്ടി​ട്ടു​ണ്ട്. ഇ​റാ​ന്‍, പാ​ക്കി​സ്ഥാ​ന്‍, സൗ​ദി അ​റേ​ബ്യ, കൊ​ളം​ബി​യ, ഇ​റ്റ​ലി, തു​ര്‍​ക്കി, ബം​ഗ്ലാ​ദേ​ശ്, ജ​ര്‍​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം പി​ന്നി​ട്ട​ത്.

ആ​റു രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ത​ര്‍ ഒ​രു ല​ക്ഷം ക​വി​ഞ്ഞു. ഫ്രാ​ന്‍​സ്,അ​ര്‍​ജന്‍റീ​ന, കാ​ന​ഡ, ഇ​റാ​ക്ക്, ഖ​ത്ത​ര്‍, ഇ​ന്തോ​നീ​ഷ്യ എ​ന്നി​വ​യാ​ണ് അ​വ.

Related Articles

Latest Articles