Tuesday, May 21, 2024
spot_img

മണ്ണിടിച്ചിൽ രൂക്ഷം. അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള ശബരിമല പാതയിൽ പൂർണ്ണ ഗതാഗത നിരോധനം.

പത്തനംതിട്ട: മണ്ണിടിച്ചിൽ രൂക്ഷമായി റോഡുകൾ തകർന്നതിനെ തുടർന്ന് അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാൻ പി.ബി. നൂഹ് ഉത്തരവിറക്കി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം.

ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി, മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്കും പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും അടിയന്തിരമായി തന്നെ ഒരു താത്കാലിക പാത രൂപീകരിക്കുന്നതിന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ട് ഉണ്ട് .

താത്കാലിക പാതയിലൂടെ ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി, മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും പ്രത്യേക അനുമതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ ഉത്തരവ് അടിയന്തിര പ്രാധാന്യത്തില്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

Related Articles

Latest Articles