Wednesday, December 17, 2025

മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിക്കെതിരായ കുരുക്ക് മുറുകുന്നു

ദില്ലി: മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിക്കെതിരായ കുരുക്ക് മുറുകുന്നു. വി.വി.ഐ.പി ഹെലികോപ‌്‌റ്റര്‍ ഇടപാടിലൂടെ വിവാദത്തില്‍ അകപ്പെട്ട രാതുല്‍ പുരിയുടെ വീട്ടില്‍ സി.ബി.ഐ റെയ്‌ഡ് നടക്കുകയാണ്. രാതുല്‍ പുരിയുടെ ഡല്‍ഹിയിലെയും നോയിഡയിലെയും വസതികളിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ കനത്ത സുരക്ഷയിലാണ് രാതുല്‍ പുരിയുടെ വീട്ടില്‍ റെയ്‌ഡ് നടക്കുന്നതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. പി.പി.ഇ കിറ്റ് ഉള്‍പ്പെടെ ധരിച്ചാണ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തുന്നത്. മോസര്‍ബിയറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ രാതുല്‍ പുരിക്കെതിരെ കമ്ബനിയുമായി ബന്ധപ്പെട്ട സാമ്ബത്തിക വിഷയങ്ങളിന്‍ മേലാണ് റെയ്‌ഡ് നടക്കുന്നതെന്നാണ് സൂചന.

Related Articles

Latest Articles