Saturday, May 18, 2024
spot_img

സ്വകാര്യ ഭാഗത്ത് കമ്പിയും മറ്റും തുളച്ച് കയറ്റി ; ചോരയിൽ മുങ്ങിയ ഉടുതുണി അഴിച്ചു മാറ്റി; തൂത്തുക്കുടിയിലെ വ്യാപാരികളായ അച്ഛന്റെയും മകന്റെയും മരണത്തിന് പിന്നിലെ പോലീസ് ക്രൂരത വിവരിച്ച് കുടുംബം

ചെന്നൈ :- തൂത്തുക്കുടിയിൽ പോലീസ് ക്രൂരതയിൽ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ ഇരുവരും കസ്റ്റഡിയിൽ അനുഭവിച്ച നരക യാതനകളെ കുറിച്ച് തുറന്ന് പറഞ്ഞ് കുടുംബം. ജില്ലയിലെ വ്യാപാരികളായ ജയരാജും മകൻ ഫെന്നിക്സുമാണ് പോലീസ് ധാർഷ്ട്യത്തിന് ഇരയായത് .

ഇത് ഒരു ഇരട്ട കൊലപാതകമാണെന്ന് ജയരാജിന്റെ മകൾ പെർസിസ് പറയുന്നു. അതിക്രൂരമായാണ് തന്റെ അച്ഛനും സഹോദരനും മർദ്ദനമേറ്റ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. ഒരു സ്ത്രീ എന്ന നിലയിൽ ഈ ക്രൂരകൃത്യം വിവരിക്കാൻ പോലും സാധിക്കുന്നില്ല. അത്രയ്ക്കും അശക്തയാണ് താൻ. ഇരുവരുടെയും
മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി നടപടിയെടുക്കാതെ പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പോലും പിൻമാറില്ലെന്ന് പെർസിസ് വ്യക്തമാക്കി

ഫെന്നിക്സിന്റെയും ജയരാജിന്റെയും സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ കമ്പിയും മറ്റും കയറ്റി ഉപദ്രവിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. രാത്രി മുഴുവൻ ഇവരെ പോലീസ് സ്റ്റേഷനിൽ പീഡിപ്പിക്കുകയായിരുന്നു. ചോരയിൽ മുങ്ങിയതോടെ ഇരുവരുടെയും ഉടുമുണ്ട് മാറ്റിയതായും ബന്ധുക്കൾ പറയുന്നു. തൊട്ടടുത്ത ദിവസം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനിരിക്കെയാണ് ഈ അതിക്രമം നടന്നത്. ബന്ധുക്കൾ വ്യക്തമാക്കി .

ലോക്ക് ഡൗൺ ഇളവായി നൽകിയ സമയപരിധിയായ ഒൻപത് മണി കഴിഞ്ഞിട്ടും കട തുറന്നു പ്രവർത്തിച്ചു എന്നാരോപിച്ചാണ് തടി വ്യവസായിയായ ജയരാജനെ ജൂൺ 19ന് സാത്തങ്കുളം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതറിഞ്ഞ് മൊബൈൽ ഷോപ്പ് നടത്തുന്ന മകൻ ഫെനിക്സ് ഇതറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തുകയും അച്ഛനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു . എന്നാൽ അച്ഛനെയും മകനെയും പോലീസ് റിമാൻഡ് ചെയ്യുകയിരുന്നു .

Related Articles

Latest Articles