Wednesday, December 24, 2025

മദ്യം ഇങ്ങനെയും ആളെക്കൊല്ലും; ആത്മഹത്യകൾ മൂന്ന്

കൊല്ലത്ത് മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കൊല്ലം കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശി ബിജു വിശ്വനാഥനാണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബിജു ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണ് ഇത്. തൃശൂരില്‍ നിന്നാണ് ഇത്തരത്തിലുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. കുന്നംകുളത്തിനടുത്ത് തൂവാനൂരില്‍ കുളങ്ങര വീട്ടില്‍ സനോജ്(38) ആണ് മരിച്ചത്. തൊട്ടടുത്ത ദിവസം എറണാകുളം പളളിക്കര പെരിങ്ങാല സ്വദേശി മുരളിയും (45) ജീവനൊടുക്കിയിരുന്നു.

അതേസമയം, മദ്യാസക്തിയുള്ളവര്‍ ഡീ അഡിക്ഷന്‍ സെന്ററുമായി ബന്ധപ്പെടണമെന്നും സംസ്ഥാനത്ത് ഡീ അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം വിപുലമാക്കുമെന്നും എക്സൈസ് മന്ത്രി അറിയിച്ചിരുന്നു.

Related Articles

Latest Articles