Categories: Covid 19Kerala

മദ്യം കടത്തൽ; തമിഴ്‌നാട് അതിർത്തി കടന്ന് കേരളത്തിലേക്ക് …

പാറശാല : തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന്‌ കേരളത്തിലേക്ക്‌ മദ്യം കടത്തൽ പതിവാകുന്നു. അതിര്‍ത്തിമേഖലകളില്‍ നിരീക്ഷണത്തിലുള്ള പോലീസിൻ്റെയും എക്‌സൈസിന്റെയും കണ്ണ്‌ വെട്ടിച്ചാണ്‌ കേരളത്തിലേക്ക്‌ മദ്യമൊഴുകുന്നത്‌.കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടറും സംഘവും നടത്തിയ പരിശോധനയില്‍ ഹോണ്ട സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കടത്തികൊണ്ടുവന്ന 51 കുപ്പികളിലായി 9.18 ലിറ്റര്‍ തമിഴ്‌നാട്‌ മദ്യം പിടികൂടിയിരുന്നു. മദ്യം കടത്തികൊണ്ടു വന്ന നെയ്യാറ്റിന്‍കര പുന്നക്കാട്‌ സ്വദേശി ശ്യംകുമാറിനെ പ്രതിയാക്കി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.ഊടുവഴികളിലൂടെയും സ്വകാര്യ വ്യക്‌തികളുടെ തെങ്ങിന്‍തോപ്പുകള്‍ക്കിടയിലൂടെയും മദ്യംവാങ്ങി അതിര്‍ത്തി കടത്തുന്നതാണ്‌ പതിവ്‌.

അതിര്‍ത്തി കടക്കുന്ന മദ്യത്തിന്‌ സംസ്ഥാനത്ത് ഇരട്ടി തുകയാണ്‌ ഈടാക്കുന്നത്‌. തമിഴ്‌നാട്‌ മദ്യം മൂന്നിരട്ടിയോളം വിലയ്‌ക്കാണ്‌ സംസ്‌ഥാനത്ത്‌ വില്‍പന നടത്തുന്നത്‌. സംസ്‌ഥാന അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന തമിഴ്‌നാട്‌ മദ്യശാലകള്‍ തുറന്നതാണ്‌ മേഖലയില്‍ തമിഴ്‌നാട്‌ മദ്യത്തിന്റെ ഒഴുക്ക്‌ വര്‍ധിക്കാൻ കാരണം. വരും ദിവസങ്ങളിലും ശക്‌തമായ പരിശോധനകള്‍ നടത്തുമെന്നും എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago