മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയില്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു.ആദ്യമായാണ് മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇന്നലെ മാത്രം 10,576 പേര്‍ക്കാണ് രോഗം പിടിപെട്ടത് . ഇന്നലെ മാത്രം സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത് 280 പേരാണ്. ആകെ രോഗികള്‍ 3,37,607 ആയി. അതേ സമയം, മുംബൈ നഗരത്തിന് പുറത്താണ് കോവിഡ് കൂടുതല്‍ വ്യാപിക്കുന്നതെന്നാണ് കണ്ടെത്തല്‍.
ഏറ്റവും കൂടുതലായി വേഗത്തിൽ രോഗം വ്യാപിക്കുന്നത് ചേരികളിലാണ്. ആദ്യഘട്ടത്തില്‍ ധാരാവിയില്‍ ഉള്‍പ്പെടെ രോഗം വളരെ വേഗം വ്യാപിച്ചിരുന്നു. അതേസമയം , മരണസംഖ്യയിലുള്ള വര്‍ദ്ധനവും ഏറെ ആശങ്ക സൃഷ്ടിക്കുകയാണ് . സംസ്ഥാനത്തെ മരണനിരക്ക് 3.72 ശതമാനമാണ്. ഇതുവരെ മരിച്ചത് 12,556 പേരാണ്. സംസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പറഞ്ഞു.

