Friday, May 17, 2024
spot_img

ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ല; ഉന്നതപഠനവും മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ തെരഞ്ഞെടുക്കാം; കെ കസ്തൂരിരംഗൻ

ദില്ലി : പ്രാദേശിക ഭാഷകളിലും ഉന്നതവിദ്യാഭ്യാസ കോഴ്സുകൾക്ക് പുതിയ വിദ്യാഭ്യാസ നയത്തിൽ നിർദേശം. സാധ്യമാവുന്നിടത്തോളം 5–ാം ക്ലാസ് വരെയെങ്കിലും മാതൃഭാഷയിലോ തദ്ദേശഭാഷയിലോ പ്രാദേശികഭാഷയിലോ പഠനം. ഇത് 8–ാം ക്ലാസ്‌ വരെയും അതിനപ്പുറവുമാക്കുന്നത് ഉചിതം. കുട്ടികളുടെ മാതൃഭാഷയും സ്കൂളിലെ ബോധന ഭാഷയും രണ്ടെങ്കിൽ, അധ്യാപകർ 2 ഭാഷയും ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കും. പുതിയ നയത്തിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി.

ത്രിഭാഷാ പദ്ധതിയിലുൾപ്പെടെ എല്ലാ ക്ലാസിലും, ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലും സംസ്കൃതം തിരഞ്ഞെടുക്കാൻ അവസരം.∙ചെറുപ്രായത്തിൽ തന്നെ ഒന്നിലധികം ഭാഷകൾ കൈകാര്യം’ചെയ്യാനുള്ള സർഗ്ഗാത്മിക കഴിവ് കുട്ടികളിലുണ്ട്. ഇത് എങ്ങനെ സംസ്ഥാനങ്ങളിൽ നടപ്പാക്കുമെന്നത് അവരുടെ തീരുമാനമാണ്. നയത്തിൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ല മുൻ ഐ എസ് ആർ ഒ ചീഫ് കെ കസ്തൂരി രംഗൻ പറഞ്ഞു . 6– 8 ക്ലാസുകളിൽ കളികളിലൂടെയും മറ്റും രാജ്യത്തെ വിവിധ ഭാഷകൾ പരിചയപ്പെടാൻ അവസരം. വിവിധ ഭാഷകളിലെ പൊതു വ്യാകരണ ഘടന, സംസ്കൃതത്തിൽ നിന്നും മറ്റു ക്ലാസിക്കൽ ഭാഷകളിൽ നിന്നും വന്നിട്ടുള്ള പദങ്ങൾ, ഭാഷകൾ തമ്മിലുള്ള സ്വാധീനം തുടങ്ങിയവ പഠിക്കാം.

സെക്കൻഡറി തലത്തിൽ കൊറിയൻ, ജാപ്പനീസ്, ചൈനീസ്, തായ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, റഷ്യൻ തുടങ്ങിയ ഭാഷകൾ പഠിക്കാനും അവസരം. മിഡിൽ സ്കൂൾ തലം വരെ ലളിതമായ സംസ്കൃത പാഠപുസ്തകങ്ങൾ.

“മാതൃഭാഷയോ പ്രാദേശിക ഭാഷയോ ഇവയിലേതെലുമൊന്ന് മീഡിയമായി തെരഞ്ഞെടുക്കാം. ഒരു കുട്ടി ജനിക്കുമ്പോൾ അദ്ദേഹം സ്വന്തം ഭാഷയിൽ പഠിക്കാൻ തുടങ്ങുമെന്ന് വിദഗ്ദ്ധർ കണ്ടെത്തി. ഇത് കേവലം നമ്മുടെ രാജ്യത്ത് മാത്രമല്ല, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ നോബൽ സമ്മാന ജേതാക്കൾ പോലും തങ്ങളുടെ ഭാഷയെ പഠിക്കുമ്പോൾ ശാസ്ത്രത്തെക്കുറിച്ചോ മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചോ ഉള്ള അറിവ് മികച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്, ”അദ്ദേഹം വ്യക്തമാക്കി .

അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ പഠിപ്പിക്കുക, ബോർഡ് പരീക്ഷകളുടെ എണ്ണം കുറയ്ക്കുക, നിയമ, മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഒരൊറ്റ റെഗുലേറ്റർ, സർവകലാശാലകൾക്കുള്ള പൊതു പ്രവേശന പരീക്ഷ എന്നിവ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സ്കൂൾ തലത്തിൽ ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമമെന്ന് കസ്തൂരിരംഗൻ സമിതിയുടെ ശുപാർശയെക്കുറിച്ചു വിവാദമുണ്ടായിരുന്നു. ഇതിനെതിരെ തമിഴ്നാട്ടിലാണ് ശക്തമായ പ്രതിഷേധമുണ്ടായത്.

സിപിഎം ഉൾപ്പെടെ ചില രാഷ്ട്രീയകക്ഷികളും ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമമെന്ന വിമർശനമുന്നയിച്ചു. രണ്ടാം മോദി സർക്കാർ നേരിട്ട ആദ്യ വിവാദമായിരുന്നു ഇത്. കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധമുണ്ടായത്. ഉടനെ, ഹിന്ദി സംബന്ധിച്ച പരാമർശം ഒഴിവാക്കി കരട് നയം പരിഷ്കരിച്ചു

Related Articles

Latest Articles