മഹാരാഷ്ട്രയിൽ വീണ്ടും സന്യാസിമാർക്ക് നേരെ ആക്രമണം. പാൽ ഘറിലും നന്ദേഡിലും സന്യാസിമാരെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇതാ മൂന്നാമതും മഹാരാഷ്ട്രയിൽ സന്യാസി ശ്രേഷ്ഠന് നേരെ ക്രൂരമായ ആക്രമണം. പാൽഘർ ജില്ലയിലെ വസായ് താലൂക്കിലുള്ള ബാലിവലി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ജാഗ്രതി മഹാദേവ് മന്ദിറിലെ സ്വാമി ശങ്കരാനന്ദ സരസ്വതിയെയും അദ്ദേഹത്തിന്റെ സഹായിയെയും ഇന്നലെ രാത്രി 12 മണിയോടടുത്ത് ഒരു കൂട്ടം ആൾക്കാർ ക്രൂരമായി ആക്രമിച്ചു പരിക്കേല്പിച്ചു. ശിവസേന – എൻ സി പി – കോൺഗ്രസ് സഖ്യ ഭരണത്തിൽ മഹാരാഷ്ട്രയിൽ ഹൈന്ദവ സന്യാസി ശ്രേഷ്ഠൻമാരുടെ ജീവന് രക്ഷയില്ല എന്ന് ഈ സംഭവത്തോടു കൂടി ഒരിക്കൽ കൂടി തെളിഞ്ഞു

