Sunday, May 19, 2024
spot_img

കൊറോണ രോഗലക്ഷണമുള്ളവർക്കും പാരസെറ്റമോൾ…ഇതെന്ത് കേരളാ മോഡലാണ്…പ്രതിരോധം പാളിയാൽ പിന്നെ?…
കൊറോണ രോഗ ലക്ഷണങ്ങളുമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെത്തുന്നവര്‍ക്ക് സ്രവപരിശോധന നടത്തുന്നില്ല. പരിശോധനകളുടെ എണ്ണം പരമാവധി കുറച്ച് രോഗികളുടെ എണ്ണം കുറച്ചുകാട്ടാനാണിത്.
ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, വയറിളക്കം, നെഞ്ചുവേദന, ഓക്കാനം, ഛര്‍ദ്ദി, ചുമയ്ക്കുമ്പോള്‍ രക്താംശമുണ്ടാകുക, മൂക്കൊലിപ്പ്, ശരീര ഊഷ്മാവ് വര്‍ദ്ധിക്കുക, ശരീര വേദന, അടിവയറ്റില്‍ വേദന തുടങ്ങിയവയെല്ലാം കൊറോണ വൈറസിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. എന്നാല്‍, ഇവയുമായി വരുന്നവരുടെ സ്രവങ്ങള്‍ പരിശോധനയ്‌ക്കെടുക്കാതെ കൊറോണ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന വിചിത്ര നിലപാടിലാണ് സര്‍ക്കാര്‍.

Related Articles

Latest Articles