കോഴിക്കോട്: ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്. 118 പേരുടെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്. മണിയൂര്‍ സ്വദേശിയായ ഗര്‍ഭിണിയും അഞ്ച് വയസുകാരിയുമായും സമ്പര്‍ക്കത്തില്‍ വന്നവരാണ് ഇവര്‍. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 120 പേരുടെ സ്രവമാണ് പരിശോധിച്ചത്.
ഗര്‍ഭിണിയും 5 വയസുകാരിയും മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിരുന്നില്ല. അഞ്ച് വയസുകാരിയുടെ സമ്പര്‍ക്കപ്പട്ടിക കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

