അഹമ്മദാബാദ് : മാസ്ക് ധരിക്കാതെ പുറത്തിറങ്ങാത്തവർക്ക് 500 രൂപ പിഴയിട്ട് അഹമ്മദാബാദ് സർക്കാർ.അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് ഗുപ്തയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
200 രൂപയാണ് ആദ്യം പിഴയിട്ടിരുന്നത്. പിന്നീടിത് 500 രൂപയാക്കി ഉയർത്തി.
അതുപോലെ പാൻകടകൾക്ക് സമീപം മുറുക്കിത്തുപ്പിയാൽ കടയുടമ പതിനായിരം രൂപ പിഴയടക്കേണ്ടിവരും. തിങ്കളാഴ്ച പുറത്തിറക്കിയ് പ്രസ്താവനയിലാണ് ഉത്തരവുള്ളത്. നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ ആളുകൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.

