Tuesday, October 13, 2026

തലസ്ഥാനത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ; ഗ്രാമപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം: ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരപരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കെ കോർപ്പറേഷന് സമീപമുളള അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി.

തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ വെങ്ങാനൂർ, കോട്ടപ്പുറം, വിഴിഞ്ഞം, ഹാർബർ, വെളളാർ, തിരുവല്ലം, വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ചിറയീൻകീഴ് ഗ്രാമപഞ്ചായത്തിലെ ചില വാർഡുകളും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, അരയതുരുത്തി വാർഡുകളെയാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. അഴൂർ പഞ്ചായത്തിലെ മാടൻവിള വാർഡ്, പൂവ്വച്ചൽ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവിൽവിള വാർഡുകളും നിരീക്ഷണത്തിലാക്കി, പൂവച്ചൽ പഞ്ചായത്തിൽ ഇന്ന് പന്ത്രണ്ടോളം പേർക്ക് കോവിഡ് സ്ഥിതികരിച്ചതായാണ് വിവരം.

ഇന്നലെ 63 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നല്ലൊരു ശതമാനവും സമ്പർക്കത്തിലൂടെയാണ്. ഈ പശ്ചാത്തലത്തിലാണ് നടപടികൾ കടുപ്പിച്ചത്. നിലവിൽ 608 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.

Related Articles

Latest Articles