Wednesday, December 24, 2025

മുംബൈയിലെ ആശുപത്രിയില്‍ 50 നഴ്‌സുമാര്‍ക്ക് കൊറോണ; 26 പേര്‍ മലയാളികളാണെന്നാണ് സൂചന

മുംബൈ: മുംബൈ സെന്‍ട്രലിലെ വൊക്കാഡാ ആശുപത്രിയില്‍ 50 നഴ്‌സുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 26 പേര്‍ മലയാളികളാണെന്നാണ് സൂചന. നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചു. നിരവധി നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്.

അതേ സമയം, ഇപ്പോള്‍ ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് അവിടെ ജോലി ചെയ്യുന്ന ഒരു നഴ്‌സ് മാധ്യമങ്ങളോടുപറഞ്ഞു. ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയില്‍ നിന്നാണ് അസുഖം പകര്‍ന്നത്. അവിടെ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ല. ആ സമയത്താണ് നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അടക്കം അസുഖം പകര്‍ന്നത്. അതിനു ശേഷം മറ്റുള്ളവരിലേക്ക് പകരുകയായിരുന്നു എന്ന് നഴ്‌സ് പറഞ്ഞു.

രണ്ട് പേരൊഴിച്ച് മറ്റുള്ളവര്‍ക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ല. അസുഖം ഗുരുതരമായ ഒരാളെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്പതോളം നഴ്‌സുമാര്‍ക്കും ആറോളം ഡോക്ടര്‍മാര്‍ക്കും റിസല്‍ട്ട് പോസിറ്റീവാണ്. ഇതില്‍ 45ലധികം പേര്‍ മലയാളികളാണ്.

Related Articles

Latest Articles