Sunday, October 4, 2026

കോവിഡിനിടയിൽ തട്ടിപ്പും വെട്ടിപ്പും; ഓട്ടോ ഡ്രൈവറുടെ എ ടി എം കാലിയായി

കാഞ്ഞങ്ങാട് : എ ടി എം കാര്‍ഡിൻ്റെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടി. കാഞ്ഞങ്ങാട്ടെ ഓട്ടോറിക്ഷ ഡ്രൈവറായ പി ചന്ദ്രനാണ് കബളിപ്പിക്കലിന് ഇരയായത്. കൊറോണാ ജാഗ്രത സമയത്ത് പ്രധാനമന്ത്രി 2000 രൂപ വച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നുണ്ടെന്നും ഇതിനായി എ.ടി.എം. കാര്‍ഡിലെ നമ്പര്‍ നല്‍കണമെന്നും പറഞ്ഞാണ് അപരിചിതൻ ഫോൺ വിളിച്ചത്. തുടർന്ന് അപരിചിതന് എ.ടി.എം കാർഡിലെ നമ്പർ കൈമാറി.ഹിന്ദിയിലായിരുന്നു സംസാരം. ഹിന്ദി അറിയാവുന്ന ചന്ദ്രന്‍ അപരിചിതന്റെ വാക്കുകള്‍ വിശ്വസിച്ച്‌ എ.ടി.എം. കാര്‍ഡിലെ നമ്പര്‍ പറഞ്ഞു കൊടുത്തു. അക്കൗണ്ടില്‍ 6000 രൂപയാണുണ്ടായിരുന്നത്. ഞായറാഴ്ച ബാങ്കില്ലാത്തതിനാല്‍ അക്കൗണ്ടിലെ വിവരങ്ങള്‍ സംബന്ധിച്ച്‌ അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ചന്ദ്രന്‍ പറഞ്ഞു.എ.ടി.എം.വഴി നോക്കിയപ്പോള്‍ കാര്‍ഡിന് സാധുതയില്ലെന്നാണ് സ്‌ക്രീനില്‍ തെളിഞ്ഞത്.

Related Articles

Latest Articles