Categories: Kerala

മുന്നറിയിപ്പുകളും, സൂചനകളും അവഗണിച്ചു.ക്വാറികൾ പെരുകി, എല്ലാം സ്തംഭിച്ചു; കുമ്മനം രാജശേഖരൻ.

തിരുവനന്തപുരം: മുൻകരുതലിന്റെയും സുരക്ഷാ നടപടികളുടെയും അഭാവമാണ് ദുരന്തങ്ങളുടെ കാരണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ഇടുക്കി ജില്ലയിൽ വർധിച്ചുവരുന്ന ക്വാറികൾ ആ പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെയും നിലനില്പിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നും പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മൂലം മേൽമണ്ണ് മഴക്കാലത്തു ഇടിഞ്ഞു വീഴുന്നത് ഒരു പതിവ് കാഴ്ചയായി മാറി.

പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്യുന്നതുമൂലം പശ്ചിമഘട്ടത്തിൽ കാലാവസ്ഥാവ്യതിയാനവും ദുരന്തങ്ങളും ഇനിയും ശക്തിപ്പെടുമെന്ന് ഗാഡ്ഗിൽ കമ്മറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ ജനവാസകേന്ദ്രവുമായി ക്വറികൾക്കുള്ള ദൂരം 200 മീറ്റർ ആയിരിക്കണമെന്ന ഗ്രീൻ ട്രൈബ്യുണൽ വിധി സർക്കാർ അവഗണിച്ചു. മാത്രമല്ല 50 മീറ്റർ ദൂരമായി വെട്ടിക്കുറക്കുകയും ചെയ്തു. 350 ഇൽ പരം ക്വാറികളാണ് ഇടുക്കി ജില്ലയിൽ ഉള്ളത്.
കവളപ്പാറയിലും പൂത്തുമലയിലും കഴിഞ്ഞവർഷം ഇതേ കാരണത്താൽ ഉണ്ടായ മലയിടിച്ചിലിൽ നൂറോളം പേർ മരണപ്പെട്ടു.ഇതിൽനിന്നും പാഠങ്ങളൊന്നും സർക്കാർ പഠിച്ചില്ല.

രാജമലയിൽ താമസിക്കുന്ന ജനങ്ങൾ ഏക ആശ്രയമായി കരുതിയിരുന്ന പാലത്തിന്റെ പണി 3 വർഷമായി നടക്കുകയാണ്. പിന്നോക്ക പ്രദേശങ്ങളിൽ പാലം ,റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. കഴിഞ്ഞവര്ഷത്തേക്കാൾ മഴ കൂടുതൽ പെയ്യുമെന്ന്
അറിയാവുന്ന ഭരണകൂടം രാജമലയുടെ അടിവാരങ്ങളിൽ താമസിക്കുന്ന പാവപെട്ട തൊഴിലാളി കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടതായിരുന്നു. വില്ലേജുതോറും മഴ മാപിനികൾ സ്ഥാപിക്കണമെന്നും മഴ കൂടുതൽ പെയ്യുന്ന സ്ഥലങ്ങളിൽ സുരക്ഷാ നടപടികളും മുൻകരുതലും സ്വീകരിക്കേണ്ടതാണെന്നുമുള്ള കേ എഫ് ആർ ഐ യുടെ നിർദേശം സർക്കാർ പരിഗണിച്ചില്ല.

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ ഭൂമി കേരള സർക്കാർ ഏറ്റെടുത്ത് നല്കാത്തതുമൂലം റൺവേ വിപുലമാക്കാനോ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനോ കഴിയുന്നില്ല. സ്ഥലം ലഭിക്കാത്തതുമൂലം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവും സ്തംഭിച്ചു. ദുരന്തങ്ങളിൽ നിന്നും പാഠം പഠിച്ചും ജനങ്ങളുടെ താല്പര്യം കണക്കിലെടുത്തും വിമാനത്താവളങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കണം.

കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ് റൺവേ മൂലമുണ്ടാകുന്ന ദൂർഷ്യ ഫലങ്ങൾ മനസിലാക്കിയതിന്റെ പശ്ചാത്തലത്തിൽ പുതിയ വിമാനത്താവളത്തിനുവേണ്ടി എരുമേലിയിൽ സ്ഥലം കണ്ടെത്തിയതിൽ അപാകതയുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടതാണെന്നും കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

10 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

12 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

12 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

13 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

14 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

15 hours ago